അഭിഭാഷകര്‍ മര്‍ദിച്ച സംഭവം: ഡല്‍ഹിയില്‍ പോലീസുകാര്‍ പ്രതിഷേധവുമായി തെരുവില്‍

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അഭിഭാഷകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പണിമുടക്കുന്നു. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് പോലീസുകാര്‍ ഒന്നടങ്കം തെരുവിലിറങ്ങി.

ഡല്‍ഹി പോലീസ് ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെയാണ് പോലീസുകാര്‍ ആദ്യം പ്രതിഷേധവുമായി സംഘടിച്ചത്. ആദ്യം നൂറോളം പോലീസുകാര്‍ മാത്രമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കാളികളായി.

അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്നാണ് പോലീസുകാരുടെ നിലപാട്.

Top