ട്വിറ്റര്‍ ഇന്ത്യയുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ടൂള്‍ക്കിറ്റ് വിവാദത്തോടനുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകളില്‍ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ റെയ്ഡ് നടത്തി. ഡല്‍ഹി, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ ട്വിറ്റര്‍ ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. ബിജെപി ദേശീയ നേതാവ് സംപീത് പത്രയുടെ ‘ടൂള്‍ കിറ്റ്’ ട്വീറ്റിനെ വ്യാജമെന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തിയ ശേഷം ട്വിറ്റര്‍ ഇന്ത്യക്ക് ഡല്‍ഹി പോലീസ് കത്തയച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.

സംപീത് പത്രയുടെ ട്വീറ്റ് മറ്റുള്ള ബിജെപി ദേശീയ നേതാക്കളും ഏറ്റെടുത്തിരുന്നു. കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ടൂള്‍കിറ്റ് നിര്‍മ്മിച്ചുവെന്നാണ് ആരോപണം. കോവിഡിന്റെ വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്നും മോദി വകഭേദമെന്നും പരിഹസിക്കുന്നത് ഇതിന്റെ ഭാഗമായാണെന്ന് ബി.ജെ.പി. വക്താവ് സംപീത് പത്ര പറഞ്ഞു. ചത്തീസ്ഗഡ് എന്‍ എസ് യു ഐ പ്രസിഡന്റിന്റെ പരാതിയില്‍ സംപീത് പത്ര, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രമണ്‍സിംഗ് തുടങ്ങി നിരവധി പേര്‍ക്കെതിരെ ഛത്തീസ്ഖഡ് പോലീസ് കേസെടുത്തിരുന്നു.

Top