ജെഎന്‍യു: സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ ജെഎന്‍യു സര്‍വകലാശാലയില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ്. സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെയും മറ്റ് കണ്ടാലറിയാവുന്നവര്‍ക്കെതിരെയുമാണ് കേസ്.

ഫീസ് വര്‍ധനയ്‌ക്കെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതിനു പിന്നാലെ ഫീസില്‍ ഇളവ് വരുത്താന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, നേരിയ ഇളവ് മാത്രമാണ് നല്‍കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ വിദ്യാര്‍ഥികള്‍ സമരം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത സംഭവത്തേക്കുറിച്ച് സര്‍വകലാശാല അധികൃതരോ വിദ്യാര്‍ഥി പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top