ഡല്‍ഹി പൊലീസ് ആറ് ഭീകരരെ പിടികൂടി: വന്‍ ആയുധ ശേഖരം കണ്ടെടുത്തു

ന്യൂഡല്‍ഹി: ആറ് ഭീകരരെ പിടികൂടി ഡല്‍ഹി പൊലീസ്. പാക്കിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച രണ്ട് ഭീകരര്‍ അടക്കം ആറ് പേരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും വന്‍ ആയുധശേഖരം പിടികൂടിയതായാണ് സൂചന.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ആറു പേരെ പിടികൂടിയതെന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഡിസിപിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Top