കശ്മീരിലെ ഷോപിയാനില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പൊലീസ് പിടിയില്‍

punishment

ഷോപിയാന്‍: ജമ്മു-കശ്മീരിലെ ഷോപിയാനില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ പൊലീസ് പിടികൂടി.

ഡല്‍ഹി പൊലീസും കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഭീകരര്‍ പിടിയിലായിരിക്കുന്നത്. ഇവരില്‍ നിന്നു തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഭീകരരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പൊലീസ് അറിയിച്ചു.

Top