ക്രൈംബ്രാഞ്ചിന് കീഴില്‍ കാലപത്തെക്കുറിച്ച് രണ്ട് ഡിസിപി സംഘം അന്വേഷിക്കും

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തെ കുറിച്ച് ഡല്‍ഹി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിസിപി ജോയ് ടിര്‍കി, ഡിസിപി രാജേഷ് ഡിയോ എന്നിവരുടെ കീഴില്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയമിച്ചിട്ടുള്ളത്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ് ഐ ആറുകളും പ്രത്യേക സംഘത്തിന് കൈമാറി. അതിനിടെ ഡല്‍ഹിയിലെ കലാപത്തില്‍ പൊലീസിന്റെ അനാസ്ഥ തുറന്നുകാട്ടി പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു.

ഞായറാഴ്ച ആരംഭിച്ച സംഘര്‍ഷത്തിന് മുന്നോടിയായി ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും സംഘര്‍ഷ സാധ്യത സംബന്ധിച്ച് ആറ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് ഡല്‍ഹി പൊലീസിന് നല്‍കിയത്. ബിജെപി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനം വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മൗജപൂരില്‍ ജനങ്ങളോട് സംഘടിക്കാന്‍ ആവശ്യപ്പെട്ടാണ് കപില്‍ മിശ്ര ആഹ്വാനം ചെയ്തത്.അതിനിടെ, കലാപത്തില്‍ ഡല്‍ഹിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുംസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Top