പ്രതിഷേധകാര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ഡല്‍ഹി പൊലീസ്; വൈറലായി ചിത്രങ്ങള്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധകാര്‍ക്ക് പഴങ്ങളും മറ്റു ഭക്ഷണപദാര്‍ഥങ്ങളും വിതരണം ചെയ്ത് ഡൽഹി പൊലീസ്. സുരാജ്മാല്‍ സ്റ്റേഡിയത്തിലാണ് ഡല്‍ഹി പോലീസ് പ്രതിഷേധക്കാര്‍ക്ക് പഴങ്ങളും മറ്റു ഭക്ഷണങ്ങളും വിതരണം ചെയ്തത്.

പ്രതിഷേധക്കാര്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്യുന്ന ചിത്രങ്ങളും ഡല്‍ഹി പോലീസ് അധികൃതരാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

അതേസമയം ഡല്‍ഹിയിലെ പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്. ചെങ്കോട്ടയ്ക്ക് സമീപവും ജന്തര്‍മന്തറിലുമെല്ലാം വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗതാഗതവും താറുമായിരിക്കുകയാണ്.

Top