ഐഎസ് ബന്ധമുള്ള ദമ്പതികള്‍ക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും പിടിയില്‍?

സ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ദമ്പതികളെ പിടികൂടിയതിന് പിന്നാലെ ഇവരുമായി സജീവമായി ബന്ധപ്പെട്ടിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ നിന്നാണ് ഡല്‍ഹി പോലീസ് ഇയാളെ പിടികൂടിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖൊറാസാന്‍ വിഭാഗവുമായി ബന്ധമുള്ള ദമ്പതികളെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

രാജ്യതലസ്ഥാനത്ത് നടന്ന സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ഇളക്കിവിട്ടതിനാണ് ഇവരെ പിടികൂടിയത്. 36കാരന്‍ ജഹനാസൈബ് സമി, ഭാര്യ 39കാരി ഹിനാ ബാഷിര്‍ ബെഗ് എന്നിവരാണ് അറസ്റ്റിലായത്. ദമ്പതികളെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ സംഘവും സ്‌പെഷ്യല്‍ സെല്ലില്‍ എത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ വിദ്വേഷ ആശയങ്ങളെ പിന്തുണച്ച ദമ്പതികള്‍ രാജ്യത്തിന് എതിരായി അക്രമം അഴിച്ചുവിടാന്‍ മുസ്ലീങ്ങളെ പ്രേരിപ്പിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യന്‍ മുസ്ലീംസ് യുണൈറ്റ് എന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴിയാണ് ഇവര്‍ പ്രവര്‍ത്തനം നയിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണം വ്യക്തമാക്കി. സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രതിഷേധ പ്രകടനങ്ങളില്‍ ആളെക്കൂട്ടാന്‍ ഇതുവഴി സജീവമായി ശ്രമിച്ചിരുന്നു. നാല് മൊബൈല്‍ ഫോണുകള്‍, ഒരു ലാപ്‌ടോപ്, ഒരു ഹാര്‍ഡ് ഡിസ്‌ക് എന്നിവയ്ക്ക് പുറമെ കുറ്റം ചുമത്തുന്ന രേഖകളും വീടുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

അഭ്യസ്തവിദ്യരായ ദമ്പതികള്‍ കശ്മീര്‍ സ്വദേശികളാണ്. ഡിജിറ്റല്‍ മീഡിയയില്‍ ജോലി ചെയ്തിരുന്ന ഇവരില്‍ ഭര്‍ത്താവിന് വെബ് ഡിസൈന്‍ സ്ഥാപനവുമുണ്ട്. ഭാര്യ ഐഎസ് മാഗസിന് വേണ്ടി എഴുതിയിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ വിവാഹിതരായ ഇരുവരും കശ്മീര്‍ അടച്ചുപൂട്ടലിനെത്തുടര്‍ന്നാണ് ഡല്‍ഹിയിലെത്തിയത്.

Top