ജനങ്ങളെ കരുതല്‍ തടങ്കലില്‍ വെക്കാം; ഡല്‍ഹി പൊലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിനു പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ജനങ്ങളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കുന്നതാണ് പ്രത്യേക ഉത്തരവ്.

നാളെ( ജനുവരി 19 ) മുതല്‍ ഏപ്രില്‍ 18 വരെ സുരക്ഷക്കായി ആരെയും കസ്റ്റഡിയില്‍ എടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷനിയമപ്രകാരമാണ് നിര്‍ദ്ദേശമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

ദേശീയ സുരക്ഷ നിയമപ്രകാരം 12 മാസം വരെ കുറ്റങ്ങളൊന്നും ചുമത്താതെ ആളുകളെ തടവില്‍ വയ്ക്കാവുന്നതാണ് പ്രത്യേക ഉത്തരവ്.അതേസമയം എന്തിനാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് വ്യക്തികളെ 10 ദിവസത്തേക്ക് അറിയിക്കണമെന്നില്ലെന്നും ഉത്തരവില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധസമരങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്.

Top