ഡല്‍ഹിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കസാക്കിസ്താന്‍ സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍. ജംഷദ് ഖാന്‍, സര്‍മാല്‍ ഖാന്‍ എന്നിവരെയാണ് ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുകളാണ്.

ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ താമസിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. കാശ്മീരി സ്വദേശിയായ യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെ അഞ്ച് വര്‍ഷം മുമ്പാണ് യുവതി ഡല്‍ഹിയില്‍ എത്തിയത്.

വസ്ത്രവ്യാപാരത്തിനായി ഡല്‍ഹിയിലെത്തിയ ജംഷദ് ഖാനും സര്‍മാല്‍ ഖാനും യുവതിയുടെ ഭര്‍ത്താവുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവില്ലാത്ത സമയം നോക്കി ഇവര്‍ യുവതിയെ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Top