പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ ചൂതാട്ടം നടത്തി; 100 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ വിശാല്‍ എന്‍ക്ലേവില്‍ ദീപാവലിക്ക് മുന്നോടിയായി ചൂതാട്ടം നടത്തിയതിന് നൂറോളം പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ നിന്ന് 22 ലക്ഷം രൂപയും 1.83 കോടി വിലമതിക്കുന്ന ടോക്കണുകളും കണ്ടെത്തി.

3 വാക്കി- ടോക്കികള്‍, 5 ഹുക്ക, 27 ബോട്ടില്‍ മദ്യം എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വിശാല്‍ എന്‍ക്ലേവില്‍ ചൂതാട്ട സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.

Top