രാജ്യസഭ അവകാശ സമിതി യോഗം ഇന്ന്: പൗരത്വ നിയമത്തിനെതിരായ പ്രമേയം ചര്‍ച്ച

rajyasabha

ന്യൂഡല്‍ഹി: രാജ്യസഭ അവകാശ സമിതി യോഗം ഇന്ന്. കേരള നിയമസഭ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നല്‍കിയ അവകാശ ലംഘന നോട്ടീസ് ചര്‍ച്ച ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം.

പത്തംഗ സമിതിയില്‍ ഭരണപക്ഷത്തിന് ആറ് അംഗങ്ങളുണ്ട്. നിയമസഭ പാസ്സാക്കിയ പ്രമേയമായതിനാല്‍ ഉത്തരവാദിത്തം സ്പീക്കര്‍ക്കാണെന്നും അതിനാല്‍ സമിതിക്ക് ഇടപെടാന്‍ പരിമിതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും പ്രവാസികള്‍ക്കിടയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ നിയമം റദ്ദാക്കാന്‍ തയ്യാറാകണമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്തായിരുന്നു പ്രമേയ അവതരണം.

രാജ്യത്ത് ആദ്യമായാണ് നിയമസഭയില്‍ പൗരത്വനിയമഭേദഗതിക്കെതിരെപ്രമേയം പാസാക്കിയത്.

Top