നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജിയിലെ വാദം പൂര്‍ത്തിയായി; വിധി 2.30ന്

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതിയായ പവന്‍ ഗുപ്ത സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ ഉച്ചയ്ക്ക് 2.30ന് കോടതി വിധി പറയും. പുനപരിശോധന ഹര്‍ജിയില്‍ പരിഗണിച്ച കാര്യം വീണ്ടും എങ്ങിനെ പരിഗണിക്കുമെന്ന് വാദം കേള്‍ക്കവേ ജസ്റ്റിസ് അശോക് ഭൂഷണ്‍ ചോദിച്ചു. കേസ് അനന്തമായി നീട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കൂട്ടബലാത്സംഗം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പവന്‍ ഗുപ്തക്ക് വേണ്ടി അഭിഭാഷകന്‍ എ പി സിംഗ് വാദിച്ചത്. ഇയാളുടെ കാര്യത്തില്‍ നീതിപൂര്‍വമായ വിചാരണ നടന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ജനന രേഖകള്‍ ഡല്‍ഹി പോലീസ് മറച്ചു വച്ചു. മാധ്യമ വിചാരണ നടന്നുവെന്നും എ പി സിംഗ് പറഞ്ഞു.

Top