ഭീകരാക്രമണ സാധ്യത ; ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ കനത്ത ജാഗ്രത തുടരുന്നു

ന്യൂഡല്‍ഹി : ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ കനത്ത ജാഗ്രത തുടരുന്നു. നവരാത്രി ആഘോഷം നടക്കാനിരിക്കെ ആളുകള്‍ കൂടുതല്‍ എത്തിനിരിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ എട്ടിടത്ത് ഇന്നലെ പോലീസ് സ്‌പെഷ്യല്‍ സെല്‍ റെയ്ഡ് നടത്തി. പട്രോളിങ്ങും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം ചേരുകയും സുരക്ഷ സംബന്ധിച്ച വിലയിരുത്തല്‍ നടത്തുകയും ചെയ്തിരുന്നു. എല്ലാ വിമാനത്താവളങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

നാല് ജെയ്‌ഷെ ഭീകരര്‍ രാജ്യത്ത് എത്തിയെന്നതാണ് ഇന്റലിജന്‍സ് വിവരം. പഞ്ചാബിലേക്ക് പാകിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴി ആയുധങ്ങള്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരം നേരത്തെ തന്നെ വന്നിരുന്നു. ഗുജറാത്ത് തീരത്ത് ആക്രമണമുണ്ടാകുമെന്ന വിവരത്തോടൊപ്പം ഈ റിപ്പോര്‍ട്ട് കൂടി വന്നതോടെയാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലീസിനും, സുരക്ഷ സൈന്യത്തിനും നിര്‍ദേശം ലഭിച്ചത്.

Top