എണ്ണയുല്‍പ്പാദന മേഖലയിലെ പ്രശ്‌നം ഇന്ത്യയേയും ബാധിച്ചു: ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: എണ്ണയുല്‍പാദന മേഖലകളിലെ സംഘര്‍ഷം ഇന്ത്യയെയും ബാധിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

കഴിഞ്ഞ ഒരുമാസമായി ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും ഇതര ഇന്ധന പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലാണെന്നും മന്ത്രി അറിയിച്ചു.

എണ്ണ ഉല്‍പ്പാദന മേഖലകളായ കുവൈത്തിലും,യുഎഇയിലും സൗദി അറേബ്യയിലും നിലവില്‍ അന്തരീക്ഷം ശാന്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഡീസല്‍ ലിറ്ററിന് 2.55 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജനുവരി ഒന്നിനുശേഷം 35 പൈസയാണ് പെട്രോളിന് കൂടിയത്.

പശ്ചിമേഷ്യ പ്രശ്‌നവും അമേരിക്ക-ചൈന വ്യാപാര തര്‍ക്കവും എണ്ണയുല്‍പാദനം കുറഞ്ഞതും വിലവര്‍ധനവിന് കാരണമായിട്ടുണ്ട്.

Top