ഡല്‍ഹിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നേരിയ കുറവെന്ന് കണക്കുകള്‍. ഇന്ന് 1573 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 37 മരണവും സംസ്ഥാനത്തുണ്ടായി. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,12,494. ആകെ മരണസഖ്യ 3,371 ആയി ഉയര്‍ന്നതായും ഡല്‍ഹി സര്‍ക്കാര്‍ പറയുന്നു.

ശനിയാഴ്ച 1781 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 5ന് 2,244 പുതിയ കേസുകളായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 2,276 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 89,968 ആയിഉയര്‍ന്നു. 19,155 സജീവ കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

Top