നിര്‍ഭയ കേസില്‍ വധശിക്ഷ സമയബന്ധിതമായി നടപ്പാക്കണം: വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു.

ഗൗരവമേറിയ വിഷയമാണെന്നും ജനങ്ങളുടെ ആകുലതകള്‍ കണക്കിലെടുത്ത് സമയബന്ധിതമായി തന്നെ കേസില്‍ നടപടിവേണമെന്നും ഉപരാഷ്ട്രപതി രാജ്യസഭയില്‍ പറഞ്ഞു. ആംആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങാണ് വിഷയം ശൂന്യവേളയില്‍ ഉന്നയിച്ചത്.

ഡല്‍ഹി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായതാണ് വധശിക്ഷ വൈകാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മറുപടി നല്‍കിയത് ലോക്‌സഭയില്‍ ഏറ്റുമുട്ടലിന് കാരണമായി. പൗരത്വ നിയമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും ഇരുസഭകളും തടസപ്പെട്ടിരുന്നു.

Top