ഡല്‍ഹി തെരഞ്ഞെടുപ്പ്; മൂന്നിടത്ത് വോട്ടെണ്ണല്‍ നിര്‍ത്തി,ആം ആദ്മി മുന്നില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിന്റെ ഭരണം ആര് കൈയ്യാളും എന്നത് അറിയാന്‍ നിമിഷങ്ങള്‍ ബാക്കി ഡല്‍ഹിയില്‍ മൂന്നിടത്ത് വോട്ടെണ്ണല്‍ നിര്‍ത്തി. ആദര്‍ശ് നഗര്‍, ദേവ്‌ലി, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചത്.

അതേസമയം, ഫലത്തിന്റെ ആദ്യറൗണ്ടില്‍ തന്നെ അമ്പത് സീറ്റ് പിന്നിട്ട് ആം ആദ്മി മുന്നിലെത്തിയരുന്നു. ബിജെപി 2015ലേക്കാള്‍ മികച്ച നിലയിലാണ്. വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി മേഖലകളില്‍ ബിജെപി തിരിച്ചുവരവാണ് തുടക്കത്തിലെ ഫലസൂചനകളില്‍ കാണാന്‍ കഴിയുന്നത്.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്രിവാളിന് ലീഡ് നിലനിര്‍ത്തുകയാണ്. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നിലാണ്. ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലയില്‍ നില മാറിമറിയുകയാണ്‌. നിലവിലെ സൂചന പ്രകാരം ന്യൂനപക്ഷവോട്ടുകള്‍ ആംആദ്മിക്ക് നഷ്ടമായില്ലെന്ന് സൂചന. പുറത്തുവരുന്ന ഫലസൂചനകള്‍ ആപ്പിന് അനുകൂലമാണ്.

Top