റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ബോട്ടില്‍ 130 പേരാണ് ഉണ്ടായിരുന്നത്. 73 പേരെ രക്ഷപെടുത്തി.

ചൊവ്വാഴ്ച പുലര്‍ച്ചെ തെക്കുകിഴക്കന്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ തുറമുഖത്തുനിന്നു മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച്‌ ബോട്ട് മറിഞ്ഞത്.

പരമാവധി 50 പേര്‍ക്കു കയറാവുന്ന ബോട്ടില്‍ ഇരട്ടിയിലധികം ആളുകളെ കയറ്റിയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.

Top