ഊബര്‍ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്; ലിവിങ് ടുഗെതര്‍ ദമ്പതികള്‍ അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഊബര്‍ ഡ്രൈവറെ കൊലപ്പെടുത്തി ഓവു ചാലില്‍ താഴ്ത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ലിവിങ് ടുഗെതര്‍ ദമ്പതികളാണ് അറസ്റ്റിലായിരിക്കുന്നത്.

ഫര്‍ഹത് അലി (34), സീമ ശര്‍മ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. റാം ഗോവിന്ദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഗോവിന്ദിന്റെ ഭാര്യയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ച് പുറം ലോകം അറിയുന്നത്.

സംഭവ ദിവസം പ്രതികള്‍ ഓട്ടം വിളിച്ചു. എന്നാല്‍ പകുതി ദൂരം ചെന്നപ്പോള്‍ ഇവര്‍ റാം ഗോവിന്ദിനെ തന്ത്രത്തില്‍ വീട്ടിലേക്കു വിളിച്ചു കൊണ്ടു പോയി. തുടര്‍ന്ന് പ്രതികള്‍ ഗോവിന്ദിന് മയക്കു മരുന്ന് കലര്‍ത്തിയ ചായ നല്‍കി. ശേഷം ഇയാളെ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിനായിട്ടാണ് കൊല നടത്തിയതെന്നും പൊലീസ് അറിയിച്ചു.

Top