Delhi muncipal Corporation bypoll results: AAP wins 5 , BJP loses

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും തിരിച്ചടി. മൊത്തം 13 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളില്‍ ആപ് വിജയിച്ചു.

കോണ്‍ഗ്രസ് നാലും ബി.ജെ.പി മൂന്നും സീറ്റുകളില്‍ ഒതുങ്ങി. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു.

എന്നാല്‍, ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനുശേഷം 13 സീറ്റുകളിലും വിജയം പ്രതീക്ഷിച്ച ആപിന് അഞ്ചു സീറ്റുകള്‍ കൊണ്ട് തൃപ്തിയടയേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

എക്‌സിറ്റ് പോള്‍ അനുസരിച്ച് കോണ്‍ഗ്രസിന് മികച്ച നേട്ടം ഉണ്ടാവുമെന്നായിരുന്നു വിലയിരുത്തല്‍. ഈ തെരഞ്ഞെടുപ്പിന് തങ്ങള്‍ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ലെന്ന് ബി.ജെ.പിയുടെ വിജയ് ഗോയല്‍ പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചു പോയവര്‍ ഒഴിഞ്ഞ സീറ്റുകളിലേക്കാണ് ഉപ തെരഞ്ഞെടുപ്പ് നടത്തിയത്.

Top