ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജോലിക്കാരെ വാടകക്കെടുത്തതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിനിന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. 24 ജോലിക്കാരെ വാടകക്കെടുത്തതായുള്ള കരാര്‍ സുതാര്യമല്ലെന്നാണ് സി.ബി.ഐയുടെ ആരോപണം. ഇതോ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പി.ഡബ്ല്യു.ഡി പദ്ധതികള്‍ക്കായി ആര്‍ക്കിടെക്ടുകളെ വാടകക്കെടുത്തതില്‍ നിയമലംഘനം ആരോപിച്ച് സത്യേന്ദ്ര ജെയിനിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പി.ഡബ്ല്യു.ഡിയിലെ മറ്റ് ഉദ്യോഗസ്ഥരുടെ വീടുകളിലും സ്വകാര്യ വ്യക്തികളുടെ വീടുകളിലുമടക്കം അഞ്ചു സ്ഥലങ്ങളില്‍ ഒരേസമയം പരിശോധന നടത്തിയിരുന്നു. റെയ്ഡ് പൂര്‍ത്തിയായ ഉടന്‍ തന്നെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്താണ് വേണ്ടതെന്നായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്.

Top