ഡല്‍ഹി മെട്രോ മജന്ത പാത പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും; കേജ്‌രിവാള്‍ ഇല്ല

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ഡല്‍ഹി മെട്രോയുടെ മജന്ത പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വ്വഹിക്കും.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഉദ്ഘാടനചടങ്ങിലേക്ക് ക്ഷണിക്കാത്തതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

മാത്രമല്ല, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിക്കുകയും ചെയ്തിരുന്നു.

ചടങ്ങുനടക്കുന്നത് ഉത്തര്‍പ്രദേശിലെ നോയ്ഡയിലായതു കൊണ്ട് കേജ്‌രിവാളിനെ ക്ഷണിച്ചില്ലെന്നാണ് സൂചന.

തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജി മന്ദിറിനെയും നോയ്ഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും ബന്ധിപ്പിക്കുന്നതാണ് മജന്തപാത.

Top