ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനു സമീപമുള്ള ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. കാളിന്ദി കുഞ്ച് മെട്രോ സ്റ്റേഷനു സമീപമുള്ള മാര്‍ക്കറ്റിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

വെള്ളിയാഴ്ച രാവിലെ അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്. മജെന്ത ലൈനിലെ മെട്രോ ട്രെയിന്‍ സര്‍വീസിനെയും തീപിടിത്തം ബാധിച്ചു. തീ നിയന്ത്രണ വിധേയമാക്കുന്നതു വരെ ഷഹീന്‍ ബാഗ് മുതല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

Top