ഡല്‍ഹിയില്‍ പുതിയ മേയറായി ചുമതലയേറ്റ് ചായക്കച്ചവടക്കാരന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതിയ മേയറായി ചുമതലയേറ്റ് ചായക്കടക്കാരന്‍. ചായ കച്ചവടക്കാരനായ അവതാര്‍ സിംഗാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഡല്‍ഹി കോര്‍പ്പറേഷനിലെ ആദ്യ ദളിത് സമുദായത്തില്‍ നിന്നുള്ള സിഖുകാരന്‍ കൂടിയാണ് അവതാര്‍ സിംഗ്. നോര്‍ത്ത് ഡല്‍ഹിയില്‍ നിന്നാണ് അവതാര്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

അഞ്ജു കമല്‍കാന്ത്, സുനിത കാന്‍ഗ്ര എന്നിവരും യഥാക്രമം കിഴക്കന്‍ ഡല്‍ഹി കോര്‍പ്പറേഷനില്‍നിന്നും ഡല്‍ഹി കോര്‍പ്പറേഷനില്‍നിന്നും വിജയിച്ചു. മൂവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Top