ഡല്‍ഹി മാര്‍ച്ച്; 9 സ്റ്റേഡിയങ്ങള്‍ ജയിലാക്കി മാറ്റാന്‍ പൊലീസ്

ന്യൂഡല്‍ഹി: കാര്‍ഷിക നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധം ശക്തി പ്രാപിക്കുന്നതിനിടെ ഡല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലാക്കി മാറ്റാന്‍ പൊലീസ് ശ്രമിക്കുന്നു. ഇതിനായുള്ള അനുവാദത്തിനായി പൊലീസ് ഡല്‍ഹി സര്‍ക്കാരിനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്.

പ്രതിഷേധത്തിന്റെ രണ്ടാം ദിവസവും പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ വച്ച് കര്‍ഷകരെ പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷകരെ പ്രതിരോധിക്കാന്‍ കേന്ദ്രസേനയെ കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്.

Top