ജാമിയ ട്വീറ്റ് വിവാദം; മനീഷ് സിസോദിയയ്ക്ക് ഡല്‍ഹി പൊലീസിന്റെ ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി: ജാമിയ സര്‍വ്വകലാശാലയിലെ വിവാദവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കു ഡല്‍ഹി പൊലീസിന്റെ ക്ലീന്‍ ചിറ്റ്.

ഡിസംബര്‍ 15ന് ജാമിയയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിസോദിയ ചെയ്ത ട്വീറ്റ് വിവാദത്തിലായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയത്.

സര്‍വ്വകലാശാലയിലുണ്ടായ പ്രതിഷേധത്തിനിടെ ബസ് കത്തിച്ചത് പൊലീസാണെന്ന് മനീഷ് സിസോദിയ ആരോപിച്ചിരുന്നു. മാത്രമല്ല തന്റെ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള ചിത്രങ്ങളും സിസോദിയ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇതാണ് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.

എന്നാല്‍ തങ്ങള്‍ ശ്രമിച്ചത് തീ അണയ്ക്കാനാണെന്നും വീഡിയോ പൂര്‍ണമായി കണ്ടാല്‍ തെറ്റിദ്ധാരണ ഉണ്ടാവില്ലെന്നും ആരോപണം നിഷേധിച്ച് പൊലീസും രംഗത്തെത്തിയിരുന്നു.

Top