ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞ് വിവാഹം; പിന്നീട് നാസയിലേക്ക് എന്ന് പറഞ്ഞ് മുങ്ങി

ന്യൂഡല്‍ഹി: ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച ഭര്‍ത്താവിനെതിരേ പരാതിയുമായി യുവതി. ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞ ഇയാള്‍ പിന്നീട് നാസയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുങ്ങിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

ഡല്‍ഹി ദ്വാരക സ്വദേശി ജിതേന്ദറിനെതിരേയാണ് ഗവേഷണ വിദ്യാര്‍ഥിനിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്.നാലു മാസം മുമ്പാണ് ജിതേന്ദ്രനും യുവതിയും തമ്മിലുള്ള വിവിഹം നടന്നത്.ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെട്ട മധ്യവയസ്‌കന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് യുവതിയുടെ കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചത്.

ഇയാള്‍ നാസയില്‍ ചേരാന്‍ പോകുന്നുവെന്ന് വിവാഹത്തിന് തൊട്ടുപിന്നാലെ മധ്യവയസ്‌കന്‍ പറഞ്ഞതാണ് സംശയത്തിന് ഇടയാക്കിയത്. പിന്നീട് നാസയില്‍ ജോലി ലഭിച്ചെന്നും ഉടന്‍ യുഎസില്‍ എത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി ഇയാള്‍ മുങ്ങുകയായിരുന്നു.തുടര്‍ന്ന് അയാളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ചതോടെ അയാള്‍ ഗുരുഗ്രാമില്‍ ഉണ്ടെന്ന് യുവതി കണ്ടെത്തി.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തൊഴില്‍ രഹിതനാണെന്നും മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്നും വ്യക്തമായി. ഇതിനു പിന്നാലെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ജിതേന്ദര്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.

Top