അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തെക്കന്‍ ഡല്‍ഹിയിലെ ദക്ഷിണപുരിയില്‍ താമസിക്കുന്ന വിജയ്കുമാര്‍ എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തിയത്.

രാത്രി റോഡില്‍ മറ്റൊരാളുമായി സംസാരിച്ചു നിന്നതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.സംഭവത്തിന് ശേഷം ഇയാള്‍ അംബേദ്ക്കര്‍ നഗര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ഓട്ടോ ഡ്രൈവറായ വിജയ് കുമാര്‍ ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ കണ്ടിരുന്നില്ല. തുടര്‍ന്ന് സമീപത്തുള്ള ഭാര്യയുടെ മാതാപിതാക്കളുടെ വീട്ടില്‍ പോയെങ്കിലും ഭാര്യ അവിടെയും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് തെരുവിലെ മറ്റൊരു ഭാഗത്ത് റോഡരികില്‍ ഭാര്യ മറ്റൊരാളുമായി സംസാരിച്ച് നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് ഭാര്യയുമായി ഇയാള്‍ വഴക്കുണ്ടാക്കുകയും വീട്ടിലെത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് പ്രതി പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കൊലപ്പെടുത്തിയെന്ന വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് ഇയാളുടെ വീട്ടിലെത്തി സ്ത്രീയുടെ മൃതദേഹം എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

Top