ഡല്‍ഹിയില്‍ കാമുകിയ്ക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തി ; ഭര്‍ത്താവ് അറസ്റ്റില്‍

MURDER

ന്യൂഡല്‍ഹി: കാമുകിയ്ക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഡല്‍ഹി തുഗ്ലക്കബാദ് സ്വദേശിയായ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യ മരിയയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കിടക്കയുടെ അടിയില്‍ ഘടിപ്പിച്ചിരുന്ന പെട്ടിയില്‍ സുക്ഷിക്കുകയായിരുന്നു. 18 ദിവസമാണ് മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ചത്. അന്വേഷണത്തില്‍ ജനുവരി 11നാണ് മരിയ കൊലചെയ്യപ്പെട്ടത് എന്നാണ് പൊലീസ് നിഗമനം.

Top