ഡല്‍ഹി പ്രഗതി വിഹാറിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. പ്രഗതി വിഹാറിലെ സിജിഒ കോംപ്ലക്‌സിലാണ് തീപിടുത്തമുണ്ടായത്. 15ലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

സംഭവത്തില്‍ ആളപായമുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top