ഡല്‍ഹിയും തെലങ്കാനയില്‍ അഞ്ച് ജില്ലകളിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു

ഹൈദരാബാദ്: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്തും തെലങ്കാനയില്‍ അഞ്ച് ജില്ലകളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തെലുങ്കാനയില്‍ ഇന്ന് അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 26 ആയി. ഈ സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായി തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും അരവിന്ദ് കെജ്‌രിവാളും പ്രഖ്യാപിക്കുകയായിരുന്നു.

തെലുങ്കാനയില്‍ ഹൈദരാബാദ്, രംഗറെഡ്ഡി, മേട്കല്‍,സംഗറെഡ്ഡി, ബദ്രാദികൊത്താഗുഡം എന്നിവിടങ്ങളിലാണ് ഇന്ന് മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 31 വരെയാണ് ലോക്ഡൗണ്‍. ലോക്ഡൗണിന്റെ ഭാഗമായി തെലങ്കാന അതിര്‍ത്തികള്‍ അടച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തി. യാത്രാവാഹനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി.

അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഓരോ കുടുംബത്തിലെയും ഒരാള്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും നിര്‍ദ്ദേശമുണ്ട്. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍, മാര്‍ച്ച് 31 വരെ 75 ജില്ലകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് നിര്‍ദ്ദേശിച്ചിരുന്നു.

Top