കൊറോണ വ്യാപനം; സംഗീത പരിപാടികള്‍ മാറ്റിവെച്ച്‌ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംഗീത പരിപാടികള്‍ മാറ്റിവെച്ചതായി കനേഡിയന്‍ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്.

2020ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ‘ചേഞ്ചസ് ടൂര്‍’ അടക്കമുള്ള സംഗീത പരിപാടികളാണ് താല്കാലികമായി മാറ്റിവെച്ചത്. സംഗീത പരിപാടിക്കുള്ള പരിശീലനം ജസ്റ്റിനും അണിയറ പ്രവര്‍ത്തകരും നടത്തി വരികയായിരുന്നു.

പൊതു ജനങ്ങളുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ട്. ആരാധകരുടെ ആരോഗ്യത്തിനാണ് താരം പ്രഥമ പരിഗണന നല്‍കുന്നത്. വീണ്ടും അവസരം വന്നല്‍ സംഗീത പരിപാടി നടത്തുമെന്നും ഇന്‍സ്റ്റഗ്രാം സന്ദേശത്തില്‍ ജസ്റ്റിന്‍ കുറിച്ചു.

സംഗീത പരിപാടിക്കായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Top