സിപിഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് സമാപിക്കും

sitaram yechoori

ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ഡല്‍ഹിയില്‍ സമാപിക്കും. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിലും ഗാന്ധിജിയുടെ ചരമ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് ചേരുന്ന പിബിയോഗം അന്തിമ രൂപം നല്‍കും.

പൗരത്വ നിയമ ഭേഗദതി, അസം പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരായ യുവതയുടെ പോരാട്ടത്തിന് നല്‍കുന്ന പിന്തുണ തുടരും. വര്‍ഗ ബഹുജന സംഘടനകളെ സമര സജ്ജമാകാനും തീരുമാനമായി. മുഖ്യമന്ത്രി പിണറായി ഇന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനാല്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ല.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് ഇന്ന് എകെജി ഭവനിലെത്തി പോളിറ്റ് ബ്യൂറോ അംഗങ്ങളെ കാണും.

Top