ജെഎന്‍യു സംഭവം; യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യാന്‍ തുടങ്ങി. കാമ്പസിലെ യൂണിയന്‍ ഓഫീസിനകത്താണ് ചോദ്യം ചെയ്യുന്നത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെ ഒമ്പത് പേര്‍ക്ക് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു.

ആദ്യം ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും അന്വേഷണ സംഘം കാമ്പസില്‍ എത്തുന്നതിനാല്‍ ചോദ്യം ചെയ്യല്‍ ക്യാമ്പസിനുളളിലേക്ക് മാറ്റുകയായിരുന്നു.

അഞ്ച് പേര്‍ അടങ്ങുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യലിനായി കാമ്പസില്‍ എത്തിയിരിക്കുന്നത്. ക്യാമ്പസിലെ പൊലീസിന്റെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top