ജ്വല്ലറിയില്‍ റെയ്ഡ് നടന്നതില്‍ മനംനൊന്ത് രത്‌നവ്യാപാരി ആത്മഹത്യ ചെയ്തു

Committed Suicide

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഓഫീസിന് മുകളില്‍ നിന്ന് ചാടി രത്‌ന വ്യാപാരി ആത്മഹത്യ ചെയ്തു. ഗൗരവ് ഗുപ്തയാണ് മരിച്ചത്. ഇയാളുടെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

റെയ്ഡില്‍ 13 കോടിയുടെ അനധികൃത ചരക്കുകള്‍ കണ്ടെടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ഉച്ചക്ക് 12 മണിയോടെ ഡിആര്‍ഐ ഓഫീസിന്റെ സന്ദര്‍ശക മുറിയുടെ ജനാല വഴി ഉടമ എടുത്തുചാടുകയായിരുന്നു. റെയ്ഡിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയോ മറ്റ് നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. സംഭവം നടന്നയുടന്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരവ് ഗുപ്തയുടെ ഭാര്യ സ്തുതി ഗുപ്ത ഷാലിമാര്‍ ബാഗ് എസ്എച്ച്ഒക്ക് പരാതി നല്‍കി. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ഗൗരവിനെ കൊലപ്പെടുത്തിയതാണെന്നും ഭാര്യ പരാതിയില്‍ ആരോപിച്ചു.

Top