സമരം ശക്തമാക്കി ജാമിയ വിദ്യാര്‍ത്ഥികള്‍;നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും ജനരോക്ഷം ആളിക്കത്തുമ്പോള്‍ വീണ്ടും പ്രതിഷേധമായി ജാമിയ വിദ്യാര്‍ത്ഥികള്‍ നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തും. ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധത്തിനാണ് ജാമിയ സമര സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.

സമരത്തിന്എല്ലാ ക്യാംപസിലെയും വിദ്യാര്‍ത്ഥികളുടെ പിന്തുണ സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സമരത്തിന്റെ മറ്റൊരു പ്രത്യേകത സമരത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നാല് പേര്‍ മലയാളികളാണ് എന്നതാണ്.

ജാമിയ വിദ്യാര്‍ത്ഥികളിന്‍ മേലുള്ള പൊലീസ് നടപടിയിലാണ് അക്രമ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ലാത്തിച്ചാര്‍ജ്ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിന് അകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് പിന്തുണയുമായെത്തിയത്.

ഒടുവില്‍ പിന്തുണയുമായി മദ്രാസ് ,സര്‍വ്വകലാശാലയും എത്തി. രാത്രി സമരം നടത്തി ക്യാമ്പസ് അടയ്ക്കുന്നതിന് കാരണമായി. ഇപ്പോള്‍ വീണ്ടും സമരം ശക്തമാക്കാനാണ് ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ ഒരുങ്ങുന്നത്.

Top