ഡല്‍ഹി ഐടിഒ ജങ്ഷനില്‍ വന്‍ തീപിടുത്തം; സ്ഥലത്ത് ഗതാഗതക്കുരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ഐടിഒ ജങ്ഷനില്‍ വന്‍ തീപ്പിടിത്തം. ഐടിഒ ജങ്ഷനിലെ എന്‍ജിനീയേഴ്‌സ് ഭവനിലാണ് തീപ്പിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എന്‍ജിനുകള്‍ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ഏകദേശം ആറോളം ഫയര്‍എന്‍ജിനുകള്‍ എത്തി തീയണക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

ഡല്‍ഹിയിലെ സുപ്രധാ ജങ്ഷനാണിത്. ഏതാണ്ട് അഞ്ച് റോഡുകള്‍ ചേരുന്ന പ്രധാനപ്പെട്ട ഭാഗമാണിത്. തീപ്പിടിത്തം മൂലം ഇവിടെയിപ്പോള്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

 

Top