ഭീകരവാദം തുടച്ച് നീക്കും; ഇന്ത്യയുമായി മൂന്ന് ധാരണാ പത്രങ്ങളില്‍ ഒപ്പ് വെച്ച് ട്രംപ്‌

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുമായി മൂന്ന് ധാരണാ പത്രങ്ങളില്‍ ഒപ്പിട്ടു. വിപുലമായ വ്യാപാര കരാറിനാണ് ഇരുരാജ്യങ്ങളും ധാരണയായിരിക്കുന്നത്. പ്രതിരോധ കരാറിലും ഒപ്പ് വെച്ചെന്ന് ട്രംപ് പറഞ്ഞു.

ആഭ്യന്തര സുരക്ഷാ മേഖലയില്‍ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും ഭീകരവാദത്തിനെതിരെ അമേരിക്കയും ഇന്ത്യയും ശക്തമായി നീങ്ങുമെന്നും പാക്കിസ്ഥാന്‍ മണ്ണില്‍ നിന്നും ഭീകരവാദത്തെ തുടച്ച് നീക്കുമെന്നും ട്രംപ് വ്യക്തമാക്കി.

മാത്രമല്ല മാനാസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണത്തിനും മരുന്നുകളുടെ സുരക്ഷ ഇന്ധനം എന്നിവയുടെ സഹകരണത്തിനും കരാര്‍ ഒപ്പുവെച്ചു.

Top