ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ഹൈദരാബാദ് പോരാട്ടം

ദുബായ്: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപ്പിറ്റല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയും അവസാന സ്ഥാനക്കാരായ പഞ്ചാബും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല.

ഡല്‍ഹിക്ക് വിജയം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനാണെങ്കില്‍ സണ്‍റൈസേഴ്സിന് വിജയം നിലനില്‍പ്പിന്റെ പ്രശ്നം തന്നെയാണ്. ആദ്യ പാദത്തില്‍ ഇരുവരും ഏറ്റുമുട്ടിയ മത്സരം സൂപ്പര്‍ ഓവര്‍ വരെ എത്തിയെങ്കിലും വിജയം ഡല്‍ഹിക്കൊപ്പമായിരുന്നു. സൂപ്പര്‍ ഓവറിലെ വിജയലക്ഷ്യമായ എട്ട് റണ്‍സ് ഡല്‍ഹി അവസാന പന്തില്‍ മറികടക്കുകയായിരുന്നു.

ആദ്യ പാദത്തില്‍ തീര്‍ത്തും നിരാശാജനകമായിരുന്നു ഹൈദരാബാദിന്റെ പ്രകടനം. ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് ടീമിന് ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചത്. പഞ്ചാബിനെതിരെ മാത്രമാണ് ടീമിന് വിജയിക്കാന്‍ സാധിച്ചത്. ഇനിയുള്ള മത്സരങ്ങളില്‍ വലിയ വിജയം നേടിയാല്‍ മാത്രമേ ഹൈദരാബാദിന് ആദ്യ നാലിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു.

 

Top