മുനമ്പത്ത് മനുഷ്യക്കടത്ത് നടന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: മുനമ്പത്ത് മനുഷ്യക്കടത്ത് നടന്നതിന് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഡല്‍ഹിയില്‍ നിന്നും എത്തിയ സംഘത്തിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 22നാണ് 5 സംഘം ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ എത്തിയത്.

ചെന്നെയില്‍ എത്തിയതോടെ സംഘത്തെ വിപുലപ്പെടുത്തുകയായിരുന്നു. അഞ്ചാം തിയതിയോടെ സംഘം ചെറായില്‍ എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ യാത്രാ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Top