ഫ്യൂചർ ഗ്രൂപ്പ് റിലയൻസ് ഇടപാടിന് അനുമതി നൽകി ദില്ലി ഹൈക്കോടതി

ദില്ലി: ഫ്യൂചർ ഗ്രൂപ്പ് റിലയൻസ് ഇടപാടിന് അനുമതി നൽകി ദില്ലി ഹൈക്കോടതി. റിലയന്‍സുമായുള്ള ഇടപാടില്‍ ആമസോൺ ഇടപെടുന്നത് തടയുന്നതിനാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. ഈ ഹർജി തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് പക്ഷെ, ഇടപാടുമായി മുന്നോട്ട് പോകാൻ ഫ്യൂച്ചർ ഗ്രൂപ്പിനും റിലയൻസിനും അനുവാദം നൽകുകയായിരുന്നു.

ഇത് ഒരേസമയം ആമസോണിന് അനുകൂലവും പ്രതികൂലവുമായി.ഓഗസ്റ്റ് 29ന് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, മൊത്തവ്യാപാര ബിസിനസുകള്‍ 24,713 കോടി രൂപയ്ക്ക് റിലയന്‍സ് റീട്ടെയിലിന് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ആമസോൺ സിങ്കപ്പൂർ ആസ്ഥാനമായ ആർബിട്രേഷൻ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി.

Top