മമതാ സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നുവെന്ന മുകുള്‍ റോയിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: മമതാ സര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് എംപിയും ബിജെപി നേതാവുമായ മുകുള്‍ റോയി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

മുകുള്‍ റോയിയുടെ ഫോണ്‍ ചോര്‍ത്തുന്നില്ലെന്ന് പൊലീസ് സത്യവാങ്മൂലം നല്‍കിയതോടെയാണ് ഹര്‍ജി കോടതി തള്ളിയത്.

അടിസ്ഥാനമില്ലാത്ത തെറ്റായ പരാതിയാണ് മുകുള്‍ റോയി നല്‍കിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ, മുകുള്‍ റോയിയുടെ ഹര്‍ജിയില്‍ ബംഗാള്‍ ഡിജിപി, കോല്‍ക്കത്ത പൊലീസ് കമ്മീഷണര്‍, കുറ്റാന്വേഷണ വിഭാഗം എന്നിവരോട് കോടതി വിശദീകരണം തേടിയിരുന്നു.

അടുത്തിടെ എംപി സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയി മാസങ്ങളായി തന്റെ ഫോണ്‍ മമത സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നാണ് ആരോപിച്ചത്.

മാത്രമല്ല,തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ അല്ലാത്ത നിരവധി പേരുടെ ഫോണ്‍ പശ്ചിമ ബംഗാള്‍സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്നും മുകുള്‍ റോയി പറഞ്ഞിരുന്നു.

Top