മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുന്‍ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. മദ്യനയക്കേസിലെ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ്മയാണ് കേസിലെ വിധി പുറപ്പെടുവിച്ചത്. ഈ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി വിധി പുറപ്പെടുവിക്കാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇഡി ഈ കേസിലുന്നയിക്കുന്ന കാര്യങ്ങള്‍ അതീവ ഗൗരവമുള്ള കാര്യങ്ങളാണ്. മാത്രമല്ല, ഗുരുതരമായ ആരോപണങ്ങളാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഡല്‍ഹി എക്‌സൈസ് പോളിസി സംബന്ധിച്ച കാര്യങ്ങളിലേക്ക് കോടതി പോയിട്ടില്ല. ശക്തനായ വ്യക്തിയാണ് മനീഷ് സിസോദിയ. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാവും. ഇതെല്ലാം പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.

ഡല്‍ഹി മദ്യനയക്കേസില്‍ ജാമ്യം നിഷേധിച്ച് ദീര്‍ഘകാലമായി മനീഷ് സിസോദിയ ജയിലില്‍ തുടരുകയാണ്. ആരോഗ്യ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജി നല്‍കുകയായിരുന്നു. കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതിയും ജാമ്യം തള്ളുകയായിരുന്നു. ഇനി സുപ്രീംകോടതിയെ സമീപിക്കുക മാത്രമാണ് മനീഷ് സിസോദിയയുടെ മുന്നിലുള്ള വഴി.

Top