ഐഎന്‍എക്സ്-മീഡിയ കേസ്: മുന്‍കൂര്‍ ജാമ്യം തേടി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് കനത്ത തിരിച്ചടി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

ഇതേ കേസില്‍ മകന്‍ കാര്‍ത്തി ചിദംബരത്തെ ഫെബ്രുവരി 28 ന് സി.ബി.ഐഅറസ്റ്റുചെയ്തിരുന്നു. കാര്‍ത്തിക്ക് പിന്നീട് ജാമ്യം അനുവദിച്ചു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തു. ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐ.എന്‍.എക്‌സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.

ചിദംബരത്തിനും കാര്‍ത്തിക്കും പുറമേ ഐ.എന്‍.എക്‌സ്. മീഡിയ, അതിന്റെ ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്കെതിരേയും സി.ബി.ഐ. അന്വേഷണം നടത്തുന്നുണ്ട്.

Top