ഡല്‍ഹിയില്‍ കനത്ത മഴ ; പലയിടങ്ങളിലും ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മഴ ശക്തമായി തുടരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ പെയ്ത മഴയില്‍ രാജ്യതലസ്ഥാനത്തെ നിരവധി റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടങ്ങളിലും ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു.

അടുത്ത രണ്ട്, മൂന്ന് മണിക്കൂര്‍ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഫരീദാബാദ്, ഗാസിയബാദ്, നോയിഡ, മീററ്റ്, ഗുരുഗ്രാം, സോണിപത്, റോത്തക്, ഹന്‍സി, ആദംപുര്‍, ഹിസര്‍, ജിന്ദ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.

Top