പരിശോധനാ ഫലം വന്നു; ഡല്‍ഹി ആരോഗ്യ മന്ത്രിയ്ക്ക് കോവിഡില്ല

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കനത്ത പനിയും ശ്വസമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവായി പരിശോധിച്ചത്.

തനിക്ക് കനത്ത പനിയും ശ്വസിക്കുന്നതിന് പ്രശ്‌നവുമുണ്ടെന്ന കാര്യം സത്യേന്ദ്ര ജെയിന്‍ തന്നെയാണ് ഇന്ന് രാവിലെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയില്‍ അഡ്മിറ്റായതായും അദ്ദേഹം അറിയിച്ചു

തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കമുള്ള ഡല്‍ഹിയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി.ഇതിനിടയില്‍ കോവിഡ് ലക്ഷണങ്ങളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആശങ്കയ്ക്കിടയാക്കിയിരുന്നു

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3, 43091 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 10, 667 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 380 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 9900 ആയി.

Top