കള്ളപ്പണകേസ് ; ഡല്‍ഹി ആരോഗ്യമന്ത്രി അറസ്റ്റില്‍

ന്യൂഡല്‍ഹി : കള്ളപ്പണക്കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു.സത്യേന്ദ്ര ജെയിന്റെ കമ്പനി 2015-2016 വര്‍ഷത്തില്‍ 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ.ഡി.യുടെ റിപ്പോര്‍ട്ട്.ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സത്യേന്ദ്ര ജെയിനെ വൈകുന്നേരത്തോടെയാണ് അറസ്റ്റ് ചെയ്തത്.

സത്യേന്ദ്ര ജെയിന്റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് 4.81 കോടി രൂപ ക്രെഡിറ്റ് ചെയ്യുകയും ഈ തുക പിന്നീട് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറി.ഈ പണം ഭൂമി വാങ്ങാനും ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്റെ വായ്പ അടക്കാനുമായി വിനിയോഗിച്ചതായി കണ്ടെത്തി.
സത്യേന്ദ്ര ജെയിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തെ ഇ.ഡി.കണ്ടുകെട്ടിയിരുന്നു.

 

Top