ആം ആദ്മിക്ക് ആശ്വസിക്കാം ; എംഎല്‍എമാരെ ആയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച ഹൈക്കോടതി, എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെന്നും ഇരട്ടപദവി വിവാദത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു. വലിയ ആഘോഷത്തോടെയാണ് ആം ആദ്മി പ്രവര്‍ത്തകര്‍ കോടതി വിധിയെ വരവേറ്റത്.

എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ നേരത്തെ രാഷ്ട്രപതി അംഗീകരിച്ചിരുന്നു. ഇരട്ടപദവി വഹിച്ചെന്ന ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടിയിലെ 20 എം.എല്‍.എമാരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത്.

Top