ഡല്‍ഹിയിലും ഹരിയാനയിലും ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി : ഡല്‍ഹി, ഹരിയാന, ചണ്ഡീഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യതലസ്ഥാനത്തെ താപനില 27 മുതല്‍ 37 ഡിഗ്രീ സെല്‍ഷ്യസ് വരെ ആണെങ്കിലും ആകാശം മേഘാവൃതമായാണ് കാണപ്പെടുന്നത്. മഴ ലഭ്യമായാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കനത്ത ചൂടില്‍ വലയുന്ന ജനങ്ങള്‍ക്ക് അതൊരു ആശ്വാസമായിരിക്കും.

ഡല്‍ഹിയില്‍ ഇത്തവണ ചൂട് 40 ഡിഗ്രീ സെല്‍ഷ്യസ് വരെ വര്‍ദ്ധിച്ചിരുന്നു. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന് അനുകൂലമായതിനാല്‍ ഹരിയാനയുടെ ചിലഭാഗങ്ങളിലും പഞ്ചാബിലും രാജസ്ഥാന്റെ ചില പ്രദേശത്തും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം 9, 10 തീയതികളില്‍ ഉത്തര്‍പ്രദേശിന്റെ തെക്കുഭാഗങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മധ്യപ്രദേശിന്റെ വടക്കു പ്രദേശങ്ങളിലും അതി ശക്തമായ തോതില്‍ മഴലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Top